തകർന്ന റോഡുകൾക്ക് ഒന്നരക്കോടി

മങ്കൊമ്പ്: കുട്ടനാട്ടിലെ തകർന്ന റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 1 കോടി 65 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാണ്ടി എം.എൽ.എ. അറിയിച്ചു. എടത്വാ, നെടുമുടി, വീയപുരം, കാവാലം, രാമങ്കരി, മുട്ടാർ, കൈനകരി, തകഴി, വെളിയനാട്, പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളിലായി 20 പുനരുദ്ധാരണ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.

Leave A Reply