സ്ത്രീ​ധ​നം ന​ൽകിയില്ല; യു​വ​തി​യെ​യും കുഞ്ഞിനേയും ഭർതൃവീട്ടിൽ നിന്ന് ഇറക്കി വിട്ടു

കൊ​ല്ലം: സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ​യും ര​ണ്ടു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ​യും വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ക്കി വി​ട്ട​താ​യി പ​രാ​തി. കൊ​ല്ലം പു​ന​ലൂ​രി​ലാ​ണ് സം​ഭ​വം. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭ​ർ​ത്യ​വീ​ട്ടു​കാ​ർ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി യു​വ​തി പു​ന​ലൂ​ർ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യുന്നു.

വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വ് ത​ന്നോ​ട് വീ​ട് വി​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും യു​വ​തി ആ​രോ​പി​ക്കുന്നു. യു​വ​തി​യും കു​ഞ്ഞും പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ അ​ഭ​യം തേ​ടി.

Leave A Reply