“നമ്മളെല്ലാം തികഞ്ഞ മനുഷ്യരല്ല, എന്റെ ചിരിയും കണ്ണിന് താഴെയുള്ള ചുളിവുകളും കാണണം”; നിറവയറിലുളള ചിത്രങ്ങള്‍ പങ്കുവെച്ച് കല്‍ക്കി

ബോളിവുഡിലെ ശ്രദ്ധേയമായ താരമാണ് കല്‍ക്കി കോക്‌ളിന്‍. സിനിമകളില്‍ അഭിനയിക്കുന്നതു കൂടാതെ ഇന്ത്യയില്‍ നാടകസംവിധാനത്തില്‍ സ്ഥിരം സാന്നിധ്യവുമാണ് കല്‍ക്കി. തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ ഒരു മടിയും കാണിക്കാത്ത നടിയാണ് കല്‍ക്കി. തന്റെ ഗര്‍ഭകാലം ആസ്വദിക്കുകയാണ് താരം ഇപ്പോള്‍. തന്റെ നിറവയറിലുള്ള ചിത്രം പുറത്ത് വിട്ടു കൊണ്ടാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ഇപ്പോൾ എട്ട് മാസം ഗർഭിണിയാണ് കല്‍ക്കി. ക്രീം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നിറവയറില്‍ നില്‍ക്കുന്ന കല്‍ക്കിയാണ് ചിത്രത്തിലുള്ളത്. ഒരു മാഗസിന് വേണ്ടിയാണ് കല്‍ക്കി തന്റെ മെറ്റേണിറ്റി ഫോട്ടോ എടുത്തത്. ‘എന്നെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജോലിയാണ്. എനിക്ക് വേണ്ടി സംസാരിക്കാന്‍ എന്റെ ജോലിയെ അനുവദിക്കുക’ – എന്ന അടിക്കുറിപ്പോടെയാണ് കല്‍ക്കി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

”നമ്മളെല്ലാം തികഞ്ഞ മനുഷ്യരല്ല. ആളുകള്‍ എന്റെ ചിരിയും കണ്ണിന് താഴെയുള്ള ചുളിവുകളും കാണണം, അവയെല്ലാം പ്രായത്തിനും അനുഭവത്തിനുമൊപ്പം ശക്തിപ്പെടുകയാണ്.” -കല്‍ക്കി കുറിച്ചു.

Leave A Reply