സ്പാ​നി​ഷ് ലീ​ഗി​ൽ ഏ​റ്റ​വും കൂടുതൽ ഹാ​ട്രി​ക്കു​ക​ൾ നേ​ടു​ന്ന താ​രമായി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി

ലാ ​ലി​ഗ​യി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സിക്ക് പുതിയൊരു റി​ക്കാ​ർ​ഡ് കൂ​ടി. സ്പാ​നി​ഷ് ലീ​ഗി​ൽ ഏ​റ്റ​വും കൂടുതൽ ഹാ​ട്രി​ക്കു​ക​ൾ നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് റ​യ​ൽ‌ മ​ല്ലോ​ർ​ക്ക​യ്ക്കെ​തി​രെ നടന്ന മത്സരത്തിൽ സൂ​പ്പ​ർ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

റ​യ​ൽ‌ മ​ല്ലോ​ർ​ക്ക​യ്ക്കെ​തി​രെ ഹാ​ട്രി​ക് നേ​ടി​യ മെ​സി ലാ ​ലി​ഗ ഹാ​ട്രി​ക്കു​ക​ളു​ടെ എ​ണ്ണം 35 ആ​യി ഉ​യ​ർ​ത്തി. മെ​സി, സു​വാ​ര​സ്, ഗ്രീ​സ്മാ​ൻ എന്നിവർ തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ മ​ല്ലോ​ർ​ക്ക​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ ത​ക​ർ​ത്തു. ഈ ജ​യ​ത്തോ​ടെ ബാ​ഴ്സ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി.

Leave A Reply