മിഥുൻ മാനുവല്‍ ചിത്രം അഞ്ചാം പാതിര ജനുവരി പത്തിന് പ്രദർശനത്തിന് എത്തും

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രം ജനുവരി പത്തിന് പ്രദർശനത്തിന് എത്തും. മിഥുൻ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീനാഥ് ഭാസിയുടെ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ആൻഡ്രൂ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മിഥുൻറെ ആദ്യ ത്രില്ലർ ചിത്രമാണിത്. ആട്, ആട് 2, അലമാര, ആന്മരിയ കലിപ്പിലാണ് തുടങ്ങി കോമഡി ചിത്രങ്ങൾ സംവിധാനം ചെയ്ത മിഥുൻ ആദ്യമായിട്ടാണ് ഒരു ത്രില്ലർ ചിത്രം ഒരുക്കുന്നത്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. മിഥുൻ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിൻറെ നിർമാതാവും ആഷിക് ഉസ്മാന്‍ തന്നെയായിരുന്നു.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സുശിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Leave A Reply