ഇരിക്കാന്‍ കസേര കിട്ടിയില്ല, നിന്ന് തളർന്ന പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ സ്വന്തം മുതുകില്‍ ഇരുത്തി ഭര്‍ത്താവ്; വീഡിയോ

പൂര്‍ണഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇരിയ്ക്കാന്‍ കസേര കിട്ടിയില്ല. ഒടുവിൽ ഭര്‍ത്താവ് കുനിഞ്ഞിരുന്ന് ഭാര്യയെ തന്റെ മുതുകിൽ ഇരുത്തി. ഭാര്യാ-ഭര്‍ത്തൃ ബന്ധത്തിന്റെ മനോഹരമായ വിഡിയോ ചൈനയില്‍ നിന്നാണ്പുറത്ത് വന്നത്.

ഡോക്ടറെ കാണിക്കാനായി ഭാര്യയെ കൊണ്ടു വന്നതായിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഡോക്ടറെ കാണാനായി നിരവധി രോഗികള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും തിരക്ക് കുറഞ്ഞിരുന്നില്ല. ഇരിക്കാന്‍ സ്ഥലം ഇല്ലാതെ ക്യൂവില്‍ നിന്ന് തളര്‍ന്ന ഭാര്യയെ ഭര്‍ത്താവ് തന്റെ ചുമലില്‍ ഇരുത്തുകയായിരുന്നു. മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ തളർന്നുപോയ ഭാര്യ ഗത്യന്തരമില്ലാതെ ഭര്‍ത്താവിന്റെ മുതുകില്‍ ഇരിക്കുകയായിരുന്നു.

തറയില്‍ മുതുക് കുനിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ എതിര്‍വശത്ത് നിരവധിപ്പേര്‍ കസേരകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും ഗര്‍ഭിണിയായ സ്ത്രീയ്ക്ക് വേണ്ടി കസേര ഒഴിഞ്ഞു കൊടുത്തില്ല. ആശുപത്രിയിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

വീഡിയോ കണ്ടവര്‍ ഭര്‍ത്താവിന്റെ കരുതലിനെ കുറിച്ച് പറയുകയും, എന്നാൽ, മറ്റുള്ളവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നുമുണ്ട്.

Leave A Reply