ഐഎസ്എല്‍: ഒഡീഷ എഫ്‌സിയ്‌ക്കെതിരെ ബെംഗളൂരുവിന് ജയം

ഐഎസ്എല്‍ ആറാം സീസണിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഒഡീഷ എഫ്‌സിയ്‌ക്കെതിരെ ബെംഗളൂരുവിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. സീസണിലെ നാലാം ജയമാണ് ബെംഗളൂരു ഒഡീഷയ്‌ക്കെതിരെ നേടിയത്. ബെംഗളൂരുവിനായി സെന്റര്‍ ബാക്ക് താരം ജുവാനന്‍ വിജയ ഗോള്‍ നേടി.

ബെംഗളൂരു എഫ്‌സി ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം കൂടുതല്‍ ഭദ്രമാക്കിയിരിക്കുകയാണ്. ഏഴു കളികളില്‍ നിന്നും നാലു ജയങ്ങളുണ്ട് ടീമിന്.  ആറാം സ്ഥാനത്താണ് ഒഡീഷ എഫ്‌സി. ഏഴു കളികളില്‍ നിന്നും ആറു പോയിന്റുകളാണ് ടീമിന്റെ സമ്പാദ്യം.

Leave A Reply