കർണാടകത്തിൽ 15 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്

ബെംഗളുരു: കർണാടകത്തിൽ അയോഗ്യരാക്കപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇ​തി​ൽ ആ​റെ​ണ്ണ​മെ​ങ്കി​ലും വി​ജ​യി​ച്ചാ​ലേ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നു ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യു​ള്ളു.

വി​മ​ത കോ​ൺ​ഗ്ര​സ്, ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യതി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. 17 എംഎൽഎമാർ രാജിവച്ച് മറുകണ്ടം ചാടി ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് – ജെഡിഎസ് സർക്കാർ തകർന്ന് വീണത്.

അത്താനി, ചിക്ബല്ലാപൂർ, ഗോകക്, ഹിരെകേരൂർ, ഹോസകോട്ടെ, ഹുനസുരു, കാഗ്‍വാഡ്, കെ ആർ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂർ, ശിവാജിനഗർ, വിജയനഗര, യെല്ലാപൂർ, യശ്വന്ത്പൂർ ഇവയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ .

Leave A Reply