ഡൽഹിയിൽ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി രാജ്യതലസ്ഥാനത്തെ പ്രാധാന നഗരങ്ങളില്‍, വരുന്ന ആറ് മാസത്തിനുള്ളില്‍ 11000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

4000 ഹോട്ട്സ്പോട്ടുകള്‍ ബസ് സ്റ്റോപ്പുകളിലും 7000 ഹോട്ട്സ്പോട്ടുകള്‍ ദില്ലിയിലെ വിവിധ മാര്‍ക്കറ്റുകളിലും സ്ഥാപിക്കുമെന്നും കെജ്രിവാള്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യത്തെ 100 ഹോട്ട്സ്പോട്ടുകള്‍ ഡിസംബര്‍ 16ന് ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് 99 കോടിയാണ് ഡൽഹി സർക്കാറിന് ചെലവ്.

Leave A Reply