ജെയിംസ് ബോണ്ട് ചിത്രം “നൊ ടൈം ടു ഡൈ”യുടെ ട്രെയ്ലർ റിലീസ് ചെയ്തു
ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ഡാനിയല്‍ ക്രേഗിൻ ആണ്. ജെയിംസ് ബോണ്ടിൻറെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.
കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷമിടും.മൈക്കൽ ജി വിൽസൺ, ബാർബറ ബ്രൊക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സജീവമായ സേവനം ഉപേക്ഷിച്ചതിന് ശേഷം ബോണ്ട് ജമൈക്കയിലെ ശാന്തമായ ജീവിതം ആസ്വദിക്കുന്നതിൽ നിന്നാണ് പുതിയ ചിത്രം ആരംഭിക്കുന്നത്. ഏപ്രിൽ രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തും.