തെലുഗ് ചിത്രം ‘പ്രതി റോജു പാണ്ഡാഗെ’യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു

മാരുതി സംവിധാനം ചെയ്ത് സായ് ധരം തേജ് നായകനായെത്തുന്ന പുതിയ തെലുഗ് ചിത്രമാണ് പ്രതി റോജു പാണ്ഡാഗെ. രാശി ഖന്ന നായികയായെത്തുന്ന ചിത്രം യു വി ക്രിയേഷൻസിന്റെ ബാനറിൽ ബണ്ണി വാസ് നിർമിക്കുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് തമൻ ആണ്.ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ്ചെയ്തു.

സത്യരാജ്, വിജയ് കുമാർ, റാവു രമേശ്, മുരളി ശർമ, അജയ്, പ്രവീൺ, ശ്രീകാന്ത് അയ്യങ്കാർ, സത്യം രാജേഷ്, സത്യ ശ്രീനിവാസ്, സുഭഷ് ഭാരത് റെഡ്ഡി, ഗായത്രി ഭാർഗവി, ഹരി തേജ, മഹേഷ്, സുഹാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം ഡിസംബർ 20ന് റിലീസ് ചെയ്യും.

Leave A Reply