അഗ്നി സിറകുകൾ ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

നവീൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് അഗ്നി സിറകുകൾ. വിജയ് ആന്റണി, അരുൺ വിജയ് എന്നിവർ നായകന്മാരായി എത്തുന്ന ചിത്രത്തിൽ അക്ഷര ഹാസൻ, നാസർ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

അമ്മ ക്രിയേഷൻസിൻറെ ബാനറിൽ ടി. ശിവ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. നടരാജൻ ശങ്കരൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. റഷ്യയിലും ഇന്ത്യയിലുമായിട്ടാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കുന്നത്.

Leave A Reply