സൗദിയില്‍ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു

ആദ്യമായി സൗദിയില്‍ നിയമിതരായ നോര്‍ക്ക റൂട്ട്‌സ് കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു. പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായാണ് നോര്‍ക്ക മലയാളികളായ കണ്‍സള്‍ട്ടന്റ്മാരെ നിയമിച്ചത്.

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന കണ്ണൂര്‍ മടമ്പം സ്വദേശി അഡ്വകറ്റ് വിന്‍സണ്‍ തോമസ്, ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വക്കറ്റ് നജ്മുദ്ദീന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ലീഗല്‍ കണ്‍സല്‍ട്ടന്റുമാരായി നിയമിതരായത്.നോര്‍ക്കയുടെ ഇമെയിലിലോ ടോള്‍ ഫ്രീ നമ്പറിലോ ലഭിക്കുന്ന പരാതികളാണ് ഇവര്‍ നേരിട്ട് ഏറ്റെടുക്കുക.

Leave A Reply