ഐ​എ​ൻ​എ​ക്‌​സ് മീ​ഡി​യ കേസ് ;പി. ​ചി​ദം​ബ​രം ജ​യി​ൽ മോ​ചി​ത​നാ​യി

ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്‌​സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​രം ജ​യി​ൽ മോ​ചി​ത​നാ​യി. 105 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

തി​ഹാ​ർ ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ചി​ദം​ബ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ നൂ​റു ക​ണ​ക്കി​ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് എ​ത്തി​യ​ത്.  ഹാരാർപ്പണം നടത്തി സ്വീകരിച്ച ചിദംബരത്തെ കോൺഗ്രസ്​ പ്രവർത്തകർ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ചു. ജയിൽമോചിതനായ ചിദംബരം കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലേക്കാണ്​ നേരെ പോയത്​.

രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട്​ സഹകരിക്കണം, മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പരസ്യ പ്രസ്താവന നടത്തരുത്,കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത്എന്നീ ഉപാധികളോടെയാണ്​ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്​.

Leave A Reply