മലയാള ചിത്രം ‘താക്കോൽ’ : പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ഇന്ദ്രജിത്ത് – മുരളി ഗോപി ചിത്രം താക്കോൽ ഡിസംബർ ആറിന് പ്രദർശനത്തിന് എത്തും. പാരഗൺ സിനിമാസിന്റെ ബാനറിൽ സംവിധായകൻ ഷാജി കൈലാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ കിരൺ പ്രഭാകരൻ ആണ്. ഇരുവരും ക്രിസ്ത്യൻ പുരോഹിതരായാവും എത്തുക. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നെടുമുടി വേണുവിൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. പാലാപ്പറമ്പറിൽ തോമാച്ചൻ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

റസൂൽ പൂക്കുട്ടി ആണ് സൗണ്ട് ഡിസൈൻ. ക്യാമറ: ആൽബി, എഡിറ്റർ: സത്യൻ ശ്രീകാന്ത്, റഫീഖ് അഹമ്മദ്, പ്രഭ വർമ്മ, സതീഷ് ഇടമണ്ണേൽ തുടങ്ങിയവരുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നതു എം. ജയചന്ദ്രൻ.

Leave A Reply