എലപ്പുള്ളിയില്‍ 108 ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു

പാലക്കാട്: എലപ്പുള്ളി താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച 108 ആംബുലന്‍സിന്റെയും ആശുപത്രിയില്‍ പുതുതായി ആരംഭിച്ച സായാഹ്ന ഒ.പി.യുടെയും ഉദ്ഘാടനം കെ.വി വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ധന്യ അധ്യക്ഷയായി. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ പി റീത്ത, സൂപ്രണ്ട് ഡോ അരുണ്‍ ശ്രീധര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply