വനിതയ്ക്ക് സ്വന്തം മീന്തോട്ടം: അപേക്ഷ ക്ഷണിച്ചു

കോട്ടയം : മത്സ്യകൃഷി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വനിതയ്ക്ക് സ്വന്തം മീന്തോട്ടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 750 ലിറ്റര്‍ ശേഷിയുള്ള ചെറുകിട റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി ചെയ്യാന്‍ താത്പര്യമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോറത്തിലുളള അപേക്ഷ ഡിസംബര്‍ 10 നകം ജില്ലാ ഫിഷറീസ് ഓഫീസിലോ പള്ളം, വൈക്കം, രാമപുരം, താലൂക്കുതല യൂണിറ്റ് ഓഫീസുകളിലോ നല്‍കണം. കരം അടച്ച് രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍- 0481-2566823

Leave A Reply