ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ യു.പി.എസ്.സി നടത്തുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനുള്ള റഗുലർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ്സ് ഇക്കണോമിക്‌സ്/ ഇക്കണോമിട്രിക്‌സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കാമ്പസിൽ ജനുവരി ആറിന് ക്ലാസുകൾ ആരംഭിക്കും. അഡ്മിഷൻ ലഭിക്കേണ്ടവർ മണ്ണന്തല കാമ്പസ് ഓഫീസിൽ 200 രൂപ അടച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, ഫോൺ:0471-2313065, 2311654, 8281098867.

Leave A Reply