അടിസ്ഥാന കലകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ ഗദ്ദിക വേറിട്ട് നില്‍ക്കുന്നു: കുരീപ്പുഴ ശ്രീകുമാര്‍

ആലപ്പുഴ: നാഗരിക കലകള്‍ക്ക് അടിസ്ഥാനമായുള്ള ആദിവാസി സമൂഹങ്ങളുടേതടക്കമുള്ള അടിസ്ഥാന കലകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലൂടെ ഗദ്ദിക വേറിട്ട് നില്‍ക്കുന്നുവെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കലാ സാംസ്‌കാരിക രംഗത്തെ ഇത്തരം മുന്നേറ്റങ്ങളിലൂടെ ആദിവാസി-ഗോത്ര സമൂഹം പൊതുസമൂഹവുമായി കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുമെന്നും ഇതിന് ഗദ്ദിക പോലെയുള്ള മേളകള്‍ വഴിയൊരുക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഗദ്ദിക നാടന്‍ കലാമേളയോടനുബന്ധിച്ച് രണ്ടാം ദിനം നടന്ന സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ. രാഘവന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍, അഡ്വ: റൂബി രാജ്, ദീപാ എസ്. എന്നിവര്‍ പങ്കെടുത്തു.

Leave A Reply