കയർ കേരളത്തിന്റെ സൂര്യോദയ വ്യവസായം; ഇത്തവണ നൂറുകോടി ഉറപ്പെന്നും മന്ത്രി തോമസ് ഐസക്

ആലപ്പുഴ : സംസ്ഥാനത്തെ കയർ വ്യവസായം സൂര്യാസ്തമയ വ്യവസായമല്ല,സൂര്യോദയ വ്യവസായമാണെന്ന് ധന-കയർ മന്ത്രി ഡോ ടി എം തോമസ് ഐസക്. നൂതന സാങ്കേതിക വിദ്യയും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണവും ആധാരമാക്കി കയർ വ്യവസായത്തിന്റെ മുഖഛായ മാറ്റാനും പുരോഗതിയുടെ പുതിയ പടവുകൾ താണ്ടാനുമാണ് സർക്കാർ യത്‌നിക്കുന്നത്. കയർ കേരള 2019ന്റെ സമാപനത്തോടെ നൂറുകോടിയുടെ കരാർ വ്യവസായത്തിന് ഉറപ്പായും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.കയർ കേരള 2019ൽ പാനൽ ചർച്ചകൾ ക്രോഡീകരിച്ച് മറുപടി പറയുകയായിരുന്നു മന്ത്രി.

ഏപ്രിൽ മുതൽ കയർ മേഖലയിലെ സഹകാരികൾക്കായി രണ്ടു ദിവസത്തെ മാർഗ നിർദേശക ക്യാമ്പ് സംഘടിപ്പിക്കും.അതിലൂടെ സാമ്പത്തിക അച്ചടക്കവും ഉത്പന്നങ്ങളുടെ ഗുണമേന്മയും ഉറപ്പാക്കും.മേഖലയിൽ 200 ദിവസം തൊഴിൽ ഉറപ്പാക്കും.ഉത്പാദനം അടുത്തവർഷത്തോടെ 40.000 ടൺ ആക്കി ഉയർത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരമേറ്റ ശേഷം പ്രതിവർഷം ശരാശരി 199 കോടി രൂപ കയർ മേഖലക്ക് നൽകുന്നുണ്ട്.നേരത്തെയിത് കേവലം 79 കോടി രൂപയായിരുന്നു.ഇപ്പോഴത്തേതിലും അധികമായി ഒരു പരമ്പരാഗത വ്യവസായ മേഖലക്കും പണം നാളാകാൻ ഒരു സർക്കാരിനും കഴിയില്ലെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

Leave A Reply