കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുളള ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈനിംഗ്, സിസിഎന്‍എ-സിഐഎസ്‌സിഒ സര്‍ട്ടിഫൈഡ് നെറ്റ്‌വര്‍ക്ക് അസോസിയേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകമായി നേരിട്ട് ഹാജരാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2971400 ഫോണ്‍ നമ്പരിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കതൃക്കടവ് ജംഗ്ഷന്‍, എറണാകുളം 682017 വിലാസത്തിലോ ബന്ധപ്പെടുക.

Leave A Reply