കുവൈത്തിൽ ഡ്രോണുകളുടെ വിൽപനക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കുവൈത്തിൽ ഡ്രോണുകളുടെ വിൽപനക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു . വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന വ്യവസ്ഥകൾ വൈകാതെ പ്രാബല്യത്തിലാവും.

ഡ്രോണുകൾ സുരക്ഷാ ഭീഷണി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഇവയുടെ ഉപയോഗത്തിന് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിബന്ധനകൾ ഏർപ്പെടുത്തുന്നത്.ഡ്രോൺ ഇറക്കുമതി ചെയ്യുന്നവർ ഇവയുടെ ഗുണനിലവാരം, വലിപ്പം എന്നിവ കസ്റ്റംസ് ഡിക്ലറേഷനിൽ പൂരിപ്പിച്ച് നൽകണം. നൽകിയ വിവരങ്ങൾ തെറ്റാണെങ്കിൽ ഉൽപ്പന്നം കണ്ടുകെട്ടുകയും ഇറക്കുമതി ചെയ്തയാൾക്കെതിരെ കള്ളക്കടത്തിന് കേസെടുക്കുകയും ചെയ്യും.

ഡ്രോൺ ഉപയോഗിക്കുന്നവർ സിവിൽ ഐഡി പകർപ്പും വ്യക്തിഗത വിവരങ്ങളും നൽകേണ്ടിവരും. സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ തരം, വേഗം, ഉയരം എന്നിവ സംബന്ധിച്ച നിർദേശങ്ങളും മാനദണ്ഡങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും.

Leave A Reply