സൗദിയിൽ ദന്ത ചികിത്സാ മേഖലയിലെ സ്വദേശിവൽക്കരണം എട്ട് തസ്തികകളിൽ നടപ്പിലാക്കും

സൗദിയിൽ ദന്ത ചികിത്സാ മേഖലയിലെ സ്വദേശിവൽക്കരണം എട്ട് തസ്തികകളിൽ നടപ്പിലാക്കും. മൂന്നോ അതിൽ കൂടുതലോ ദന്ത ഡോക്ടർമാരുള്ള സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.‌ സ്വദേശികളായ ദന്ത ഡോക്ടർമാരുടെ തൊഴിലില്ലാഴ്മ നിരക്ക് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വർഷം മാർച്ചിൽ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ മുപ്പത് ശതമാനം സൗദിവൽക്കരണം നടപ്പിലാക്കുന്നത് 2021 മാർച്ച് മുതലാണ്. ഡെൻ്റിസ്റ്റ്, ജനറൽ ഡെൻ്റിസ്റ്റ്, ഓറൽ ആൻ്റ് ഡെൻ്റൽ സർജറി സ്പെഷ്യലിസ്റ്റ്, ഓർത്തോ ഡെൻ്റിക്സ് സ്പെഷ്യലിസ്റ്റ്, ഡെൻ്റൽ കണ്‍സള്‍ട്ടന്റ്, ജനറൽ ഹെൽത്ത് ഡെൻ്റൽ കണ്‍സള്‍ട്ടന്റ്, ഓറൽ ആൻ്റ് ഡെൻ്റൽ സർജറി കണ്‍സള്‍ട്ടന്റ്, ജനറൽ ഹെൽത്ത് ഡെൻ്റിസ്റ്റ് തുടങ്ങി എട്ട് തസ്തികകളാണ് സൗദിവൽക്കരിക്കുക.

Leave A Reply