ല​ഹ​രി​യി​ല്ലാ​ത്ത വൈ​ൻ വീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന​തി​ന് വി​ല​ക്കി​ല്ലെ​ന്ന് എ​ക്സൈ​സ്

തി​രു​വ​ന​ന്ത​പു​രം: ലഹരിയില്ലാത്ത വൈൻ നിർമാണത്തിന് വിലക്കില്ല. ക്രിസ്മസ് – പുതുവത്സര കാലത്ത് ലഹരിയില്ലാത്ത വൈൻ വീടുകളിൽ നിർമിക്കുന്നതിന് വിലക്കില്ലെന്ന് എക്സൈസ്. ലഹരിയുള്ള വൈൻ വ്യാജമായി ഉൽപ്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യുന്നവ‍ര്‍ക്കെതിരെയാണ് പരിശോധനയെന്നും എക്സൈസ് സർക്കുലറിൽ വ്യക്തമാക്കി.

നേരത്തെ ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി എക്സൈസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആൽക്കഹോൾ സാന്നിധ്യമില്ലാത്ത വൈൻ നിര്‍മ്മാണം സംബന്ധിച്ച് പരിശോധനകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു.  ക്രിസ്തുമസ് പുതുവത്സരാഘോഷം സംബന്ധിച്ച് അഡീഷണൽ എക്‌സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയേൽ പുറത്തിറക്കിയ സർക്കുലറാണ് തെറ്റിദ്ധാരണ പരത്തിയത്.

വൈന്‍ നിര്‍മിച്ച് നല്‍കുമെന്ന തരത്തിലുള്ള ചില പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ക്രിസ്മസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ വീടുകളിലെ വൈന്‍ നിര്‍മാണത്തിലും പ്രത്യേക ശ്രദ്ധയുണ്ടാവണമെന്ന് ചൂണ്ടിക്കാട്ടിയത്. ഇതിനെ നിരോധനം എന്ന തലത്തിലേക്ക് മാറ്റി വ്യാജ പ്രചാരണം നടത്തുന്നത് മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും എക്സൈസ് കമ്മിഷണർ എസ്.അനന്ദകൃഷ്ണൻ ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

Leave A Reply