മരക്കൊമ്പ് ദേ​ഹ​ത്ത് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

എ​ട​ക്ക​ര: മു​റി​ക്കു​ന്ന​തി​നി​ടെ മരക്കൊമ്പ് ദേ​ഹ​ത്ത് വീ​ണ് യു​വാ​വ് മ​രി​ച്ചു. മൂ​ത്തേ​ടം താ​ളി​പ്പാ​ടം വ​ലി​യ​പീ​ടി​യേ​ക്ക​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദിെ​ൻ​റ മ​ക​ൻ വ​ള്ളി​ക്കാ​ട​ൻ ജം​ഷീ​റ​ലി​യാ​ണ് (32) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ മൂ​ത്തേ​ടം വ​ട​ക്കേ​ക്കൈ​യി​ൽ ജോ​ലി​ക്കി​ടെ​യാ​ണ് അ​പ​ക​ടം.

മു​റി​ച്ചി​ട്ട മ​ര​ക്കൊ​ന്പ് തെ​റി​ച്ച് സ​മീ​പ​ത്ത് മ​രം അ​ട്ടി​യി​ട്ടു​കൊ​ണ്ടി​രു​ന്ന ജം​ഷീ​റ​ലി​യു​ടെ ദേ​ഹ​ത്ത് പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ളെ നി​ല​ന്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Leave A Reply