തൊഴിലാളി ക്ഷേമ ബോര്‍ഡുകളില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് കോച്ചിങ്

കൊച്ചി: വിവിധ തൊഴിലാളി ക്ഷേമ ബോര്‍ഡുകളില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും കിലെയുടെ നേതൃത്വത്തില്‍ 2020 ജൂണ്‍ രണ്ടിന് യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുളള കോച്ചിങ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദം. പ്രായം 2020 ആഗസ്റ്റ് ഒന്നിന് 21 വയസ് പൂര്‍ത്തിയായിരിക്കണം. (പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തേക്കും വയസിളവ് ലഭിക്കും.

താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോര്‍ഡുകളില്‍ നിന്നും ലഭിക്കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റും സഹിതം എസ്‌കിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്, നാലാം നില, തൊഴില്‍ ഭവന്‍, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം-33 വിലാസത്തില്‍ ഡിസംബര്‍ 10-നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും www.kile.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave A Reply