വിവോ വൈ9 എസ് പുറത്തിറക്കി

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ വിവോ വൈ9 എസ് പുറത്തിറക്കി. നേരത്തെ റഷ്യയില്‍ അവതരിപ്പിച്ച വിവോ വി 17 സ്മാര്‍ട്ഫോണ്‍ പുനര്‍രൂപകല്‍പന ചെയ്ത് റീബ്രാന്റ് ചെയ്തിറക്കിയതാണ് ഈ സ്മാര്‍ട്ഫോണ്‍. ഡിസംബര്‍ ഒമ്ബതിന് ഒരു ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ച് ഹോള്‍ ഡിസ്പ്ലേയുള്ള ഫോണ്‍ ആയിരിക്കുമെന്ന് വിവോ പുറത്തുവിട്ട ടീസര്‍ വ്യക്തമാക്കുന്നുണ്ട്. വിവോ വൈ9 എസിന്റെ എട്ട് ജിബി റാം പതിപ്പിന് വില 1998 യുവാനാണ് (20,358 രൂപ)ചൈനയില്‍ വില. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് വൈ9 എസില്‍. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 3.5 ഓഡിയോ ജാക്ക് . 4500 എംഎഎച്ച്‌ ബാറ്ററി എന്നിവയും 18 വാട്ട് ഡ്യുവല്‍ എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഫോണിനുണ്ട്.

32 എംപി സെല്‍ഫി ക്യാമറ, സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ എന്നിവയാണ് വിവോ വൈ9 എസിന്റെ മുഖ്യ സവിശേഷതകള്‍. ഗ്ലേസ്ഡ് ബ്ലാക്ക്, നെബുല ബ്ലൂ, സിംഫണി ഓഫ് ലൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

Leave A Reply