ശബരിമല ലേഔട്ട് പ്ലാന്‍ അംഗീകരിക്കില്ലെന്ന് വനംവകുപ്പ്; റിസോര്‍ട്ടല്ല നടത്തുന്നതെന്ന് ദേവസ്വംബോര്‍ഡ്

ശബരിമല മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ ഉന്നതാധികാര സമിതി തയ്യാറാക്കിയ ലേഔട്ട്‌ പ്ലാന്‍ അംഗീകരിക്കില്ലെന്ന് വനം വകുപ്പ്. ശബരിമലയില്‍ തങ്ങള്‍ നടത്തുന്നത് റിസോര്‍ട്ടല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കമ്മിറ്റിക്ക് മുമ്പാകെ വാദിച്ചു. ജസ്റ്റിസ് സിരിഗജന്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി തയ്യാറാക്കിയ ലേ ഔട്ട് പ്ലാനാണ് വനം വകുപ്പ് തളളിയത്.

മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതിയുടെ എംപവേര്‍ഡ് കമ്മിറ്റിക്ക് മുമ്പാകെ വനംവകുപ്പ് പറയുകയായിരുന്നു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പുനഃപരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് അപേക്ഷ നല്‍കിയിരുന്നത്. മാസ്റ്റര്‍ പ്ലാനിന്റെയും ലേ ഔട്ട് പ്ലാനിന്റെയും പേരില്‍ ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂപപ്പെടുകയായിരുന്നു.

വനംവകുപ്പ് ഉള്‍പ്പെടെയുളള എല്ലാ വകുപ്പുകളുടെയും അംഗീകാരത്തോടെയാണ് ലേ ഔട്ട് പ്ലാന്‍ തയ്യാറാക്കിയതെന്നായിരുന്നു ജസ്റ്റിസ് സിരിഗജന്‍ സമിതിയ്ക്ക് മുമ്പാകെ പറഞ്ഞത്. എന്നാല്‍ ആ വാദം വനം വകുപ്പ് തളളുകയായിരുന്നു.

Leave A Reply