ലോക മണ്ണ് ദിനാചരണം നാളെ

ഇടുക്കി ജില്ല മണ്ണ്പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വണ്ണപ്പുറം ഗ്രാമ പഞ്ചായത്തും കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി ലോക മണ്ണ് ദിനം ആചരിക്കുന്നു .വണ്ണപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നാളെ (ഡിസംബര്‍ 5) രാവിലെ 9 ന് പി ജെ. ജോസഫ് എം .എല്‍ എ ഉത്ഘാടനം നിര്‍വഹിക്കും . വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി റജി അധ്യക്ഷയായിരിക്കും. ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കളപ്പുരയ്ക്കല്‍ മത്സരവിജയികള്‍ക്ക് സമ്മാനദാനം നടത്തും. ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ അരുണ്‍രാജ് സ്വാഗതം ആശംസിക്കും. ആത്മ പ്രോജക്ട് ഡയറക്ടര്‍ ശ്രീലത പി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി വിശദീകരണം നടത്തും. തുടര്‍ന്ന് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം, പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍ , മണ്ണ് പരിപാലന സെമിനാര്‍ , കാര്‍ഷിക പ്രദര്‍ശനം എന്നിവ നടക്കും

Leave A Reply