കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 90 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്‌ക്കറ്റുകളും രണ്ടര ലക്ഷത്തിന്റെ കുങ്കുമ പൂവും പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി. 90 ലക്ഷത്തിന്റെ സ്വര്‍ണ ബിസ്‌ക്കറ്റുകളും രണ്ടര ലക്ഷത്തിന്റെ കുങ്കുമ പൂവുമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്ന് അബുദാബിയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തില്‍ നിന്നാണ് രണ്ടു കിലോ 336 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടികൂടിയത്.

ഇവ സീറ്റിന്റെ അടി ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഒഴിഞ്ഞ സീറ്റായതിനാല്‍ സ്വര്‍ണം കടത്തിയയാളെ കണ്ടെത്താനായില്ല. ഇതേ വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോഡ് സ്വദേശി നൗഫലില്‍ നിന്നാണ് 3 കിലോ കുങ്കുമ പൂവും പിടികൂടിയത്. ഹാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ കടത്തുന്നതിനിടെയാണ് ഇവ പിടികൂടിയത്.

Leave A Reply