സാംസങ് ഗാലക്സി എ 51 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും

സാംസങ് ഗാലക്സി എ 51 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സാംസങ് ഗാലക്സി എ 51 ഇപ്പോള്‍ ടീസര്‍ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും, ഗാലക്‌സി നോട്ട് 10 ന് സമാനമായ സെന്റര്‍ വിന്യസിച്ച പഞ്ച്-ഹോള്‍ ഫ്രണ്ട് ക്യാമറ കട്ട് ഔട്ടുമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നതെന്നാണ് സൂചന.

സാംസങ് ഗാലക്സി എ 51 ന് 6.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ലഭിക്കും. പിന്നില്‍ 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 4,000 എംഎഎച്ച്‌ ബാറ്ററിയും വാഗ്ദാനം ചെയ്യുന്നു. ഗാലക്സി എ 51 നിര്‍മ്മാണം ആരംഭിച്ചുവെന്ന് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

 

Leave A Reply