അസംഘടിത തൊഴിലാളികള്‍ക്ക് പെന്‍ഷന് അപേക്ഷിക്കാം

കാസർഗോഡ് : അസംഘടിത തൊഴിലാളികള്‍ക്കുള്ള പ്രധാനമന്ത്രി ശ്രം യോഗിമാന്‍ ധന്‍ പെന്‍ഷന്‍ പദ്ധതിയില്‍ 60 വയസ്സിനു ശേഷം വിരമിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഗുണഭോക്താക്കള്‍ക്ക് 3000 രൂപ പ്രതിമാസം പെന്‍ഷന്‍ ലഭിക്കും.തൊഴിലാളി മരണപ്പെട്ടാല്‍ പെന്‍ഷന്‍ തുകയുടെ 50 ശതമാനം കുടുംബ പെന്‍ഷന്‍ ആയും ലഭിക്കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍,അങ്കണ്‍വാടി ജീവനക്കാര്‍,ആശാ വര്‍ക്കേഴ്‌സ്,വഴിവാണിഭക്കാര്‍,ഗാര്‍ഹീക തൊഴിലാളികള്‍,കര്‍ഷകതൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, ഇഷ്ടിക തൊഴിലാളികള്‍ തുടങ്ങി വിവിധ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ തൊഴില്‍വകുപ്പ് കാര്യാലയങ്ങള്‍,എല്‍ ഐസി ശാഖകള്‍,ഇ പി എഫ്,ഇ എസ് ഐ കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും.ഫോണ്‍ 18002676888.

Leave A Reply