ഹോങ്കോങ്ങിൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ഇ​ന്തോ​നേ​ഷ്യ​ൻ വ​നി​ത​യെ​ നാ​ടു​ക​ട​ത്തി

ഹോ​േ​ങ്കാ​ങ്​: സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ഇ​ന്തോ​നേ​ഷ്യ​ൻ വ​നി​ത​യെ ഹോ​​​ങ്കോ​ങ്​ നാ​ടു​ക​ട​ത്തി. ഹോ​​ങ്കോ​ങ്ങി​ൽ വീ​ട്ടു​വേ​ല​ക്കാ​രി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ യു​ലി റി​സ്വാ​തി​യെ​യാ​ണ്​ 28 ദി​വ​സം ത​ട​ഞ്ഞു​വെ​ച്ച ശേ​ഷം തി​ങ്ക​ളാ​ഴ്​​ച ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ച​ത്.

യു​ലി​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന സ്വാ​ത​ന്ത്ര്യ​ത്തെ​യും ഹോ​​ങ്കോ​ങ്ങി​ലു​ള്ള ഇ​ന്തോ​നേ​ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള അ​വ​രു​ടെ അ​വ​കാ​ശ​ത്തെ​യും ഹോ​​ങ്കോ​ങ്​ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ്​ അ​ടി​ച്ച​മ​ർ​ത്തി​യ​താ​യി അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​ർ ആ​രോ​പി​ച്ചു.

10 വ​ർ​ഷ​മാ​യി ഹോ​​ങ്കോ​ങ്ങി​ൽ ജോ​ലി ചെ​യ്യു​ന്ന യു​ലി ഇ​ന്തോ​നേ​ഷ്യ​ൻ പ​ത്ര​മാ​യ സു​വ​ര, ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ മൈ​ഗ്ര​ൻ പോ​സ്​ എ​ന്നി​വ​യി​ൽ എ​ഴു​തു​ന്നു​ണ്ട്.

Leave A Reply