ചീഫ് മിനിസ്റ്റർ-സ്റ്റുഡന്റ്‌സ് ലീഡർ കോൺക്ലേവ്: യൂണിയൻ ഭാരവാഹികൾ അപേക്ഷ സമർപ്പിക്കണം

തിരുവനന്തപുരം ജിമ്മിജോർജ്ജ് സ്റ്റേഡിയത്തിൽ ഡിസംബർ പത്തിന് നടക്കുന്ന ചീഫ് മിനിസ്റ്റർ-സ്റ്റുഡന്റ്‌സ് ലീഡർ കോൺക്ലേവിൽ പങ്കെടുക്കുന്ന കേരള, മഹാത്മാഗാന്ധി, സാങ്കേതിക, ന്യൂവാൻസ്, ഫിഷറീസ്, കുസാറ്റ് സർവകലാശാലകളുടെ യൂണിയൻ ഭാരവാഹികളും സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളേജുകളിലേയും യൂണിയൻ ചെയർമാൻ/ജനറൽ സെക്രട്ടറിമാരും അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം വിദ്യാഭ്യാസ വകുപ്പിന്റെ http://www.collegiatedu.kerala.gov.in ൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ പ്രിൻസിപ്പൽ/രജിസ്ട്രാറുടെ സാക്ഷ്യപത്രം സഹിതം സ്‌കാൻ ചെയ്ത് leadersconclavetvm@gmail.com എന്ന ഇ-മെയിലിലേക്ക് അഞ്ചിന് വൈകിട്ട് അഞ്ചിനു മുൻപ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2303107, 9495999731, 9744167765, 7907170233, 8301975965, 7907401327.

Leave A Reply