ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കുന്നു : ഫിറോസ് കുന്നുംപറമ്പിൽ

ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നുംപറമ്പില്‍. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ഫിറോസ് പറഞ്ഞു. തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. ഒന്നര വർഷമായി തനിക്കെതിരെയുണ്ടായ അനാവശ്യ ആരോപണങ്ങൾ തനിക്കുണ്ടാക്കിയ മാനസിക ആഘാതം വലുതാണെന്ന് ഫിറോസ് പറഞ്ഞു.
അത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ തന്റെ മുന്നിലെത്തുന്ന രോഗികളെ സഹായിക്കുമ്പോൾ കിട്ടിയിരുന്ന സന്തോഷമാണ് തന്നെ മുന്നോട്ട് നയിച്ചിരുന്നതെന്നും ഫിറോസ് കുന്നുംപറമ്പിൽ ലൈവിൽ പറഞ്ഞു.

ഇനി വയ്യ, സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്പില്‍ ഇനി വരില്ലെന്ന് ഇന്ന് നടത്തിയ ലൈവിലൂടെ അദ്ദേഹം പറഞ്ഞു.  ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദിയെന്ന് ഫിറോസ് പറഞ്ഞു.

Leave A Reply