യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ ട്രക്കിടിച്ച്​ മരിച്ചു

വാഷിങ്​ടൺ: യു.എസിൽ കാറിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട്​ ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ജൂഡി സ്​റ്റാൻലി(23), വൈഭവ്​ ഗോപിഷെട്ടി(26) എന്നിവരാണ് നവംബർ 28ന്​​ സൗത്ത്​ നാഷ്​വില്ലെയിലെ ടെന്നിസിയിൽ വച്ചുണ്ടായ അപകടത്തിൽ മരിച്ചത്​.

ടെന്നിസി സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റിയിലെ കോളജ്​ ഓഫ്​ അഗ്രികൾചറിലെ വിദ്യാർഥികളായിരുന്നു​ ഇരുവരും. ജൂഡി സ്​റ്റാൻലി ഫുഡ്​ സയൻസിൽ ബിരുദാനന്തര ബിരുദവും വൈഭവ്​ ഗോപിഷെട്ടി ഡോക്​ടറേറ്റും ചെയ്യുകയായിരുന്നു.

അപകടത്തിന്​ കാരണമായ പിക്ക്​അപ്​ ട്രക്കിന്റെ ​ഉടമ ഡേവിഡ്​ ടോറസ്​(26) പൊലീസിൽ കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്​.

Leave A Reply