ഒ​മാ​നി​ൽ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​ത

മ​സ്ക​ത്ത്:  ഈ ​മാ​സം ആ​ദ്യ പ​കു​തിയോടെ ഒ​മാ​നി​ൽ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​തയുള്ളതായി സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി അറിയിച്ചു . ശ​ക്ത​മാ​യ ഇ​ട​ത്ത​രം മ​ഴ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാരണമായേക്കും . ന്യൂ​ന​മ​ർ​ദ​മാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​നുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത് .

ഈ മാസം ആ​ദ്യ പ​കു​ത​യി​ൽ മൂ​ന്ന് ന്യൂ​ന മ​ർ​ദ​ങ്ങൾ ഒ​മാ​ൻ തീ​ര​ത്തെ ബാധിക്കുമെന്ന് സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റിയുടെ പ്ര​സ്താ​വ​ന​യി​ൽ പറയുന്നു . മു​സ​ന്തം, തെ​ക്ക​ൻ ബാ​ത്തി​ന, വ​ട​ക്ക​ൻ ബാ​ത്തി​ന, അ​ൽ ദാ​ഖി​റ, അ​ൽ ദാ​ഖി​ലി​യ്യ, മ​സ്ക​ത്ത് എ​ന്നീ ഗവർണറേറ്റുകളിലും വ​ട​ക്ക​ൻ ശ​ർ​ഖി​യ്യ, തെ​ക്ക​ൻ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ​ർ​വ​ത മേ​ഖ​ല​ക​ളിലും മ​ഴ കാ​ര്യ​മാ​യി ബാധിക്കും .

ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​മാന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ അ​നു​ഭ​വെ​പ്പ​ട്ടി​രു​ന്നു. വ​ൻ നാ​ശ​ന​ഷ്​​ട​ങ്ങ​ളാ​ണ് ശ​ക്ത​മാ​യ മ​ഴ കാ​ര​ണം ഒ​മാന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളെ മ​ഴ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

Leave A Reply