രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ഡിസംബർ നാലിന്

തിരുവനന്തപുരം:   രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനവും ഡിസംബർ നാലിന്  സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. ഡിസംബർ നാലിന് രാവിലെ 11 ന് ടാഗോര്‍ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവർത്തനം ആരംഭിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകിയാണ് പാസ്സ് വിതരണത്തിന് തുടക്കം കുറിയ്ക്കുന്നത്.

നടൻ ഇന്ദ്രൻസ് ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വൈസ് ചെയര്‍പേഴ്സണ്‍ ബീനാ പോള്‍,സെക്രട്ടറി മഹേഷ് പഞ്ചു, എക്സിക്യൂട്ടീവ് ബോർഡ് അംഗം സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply