‘ഹെൽമോ 2019’; ഇന്റർ-പ്രെയർ ക്രിസ്ത്യൻ ഭക്തിഗാന മത്സരം സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്‌ ‘ഹെൽമോ 2019’ എന്ന പേരിൽ ‘ഇന്റർ-പ്രെയർ ക്രിസ്ത്യൻ ഭക്തിഗാന മത്സരം’ സംഘടിപ്പിച്ചു.ഇടവകവികാരിയും പ്രസിഡണ്ടുമായ ഫാ. ജിജു ജോർജ്ജ്‌ ഭദ്രദീപം തെളിയിച്ച്‌ സമാജത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ് ഘാടനം നിർവ്വഹിച്ചു.

സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിൽ വെച്ച്‌ നടന്ന മത്സരത്തിൽ 16-ഓളം ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ അബ്ബാസിയ സെന്റ്‌ കുര്യക്കോസ്‌ പ്രാർത്ഥനായോഗം മാസ്റ്റർ ജെറിൻ മാത്യൂ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം അബ്ബാസിയ സെന്റ്‌ ഏലിയാസ്‌ പ്രാർത്ഥനായോഗവും, മൂന്നാം സ്ഥാനം സെന്റ്‌ മേരീസ്‌ പ്രാർത്ഥനായോഗവും, സെന്റ്‌ പീറ്റേർസ്‌ – സെന്റ്‌ സ്റ്റീഫൻസ്‌ പ്രാർത്ഥനായോഗങ്ങളുടെ സംയുക്ത ടീമും പങ്കിട്ടു.

Leave A Reply