ഐപിഎല്‍ ലേലം: രജിസ്ട്രേഷന്‍ പൂർത്തിയായി

2020 ഐപിഎല്‍ സീസണിലേയ്ക്കുള്ള താരലേലം ഡിസംബർ 19ന് നടക്കും. താരങ്ങളുടെ  രജിസ്ട്രേഷന്‍  പൂർത്തിയായി. ഇത്തവണ കൊൽക്കത്തയിലാണ് താര ലേലം നടക്കുന്നത്. ടീമുകള്‍ക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാന്‍ താരലേലത്തില്‍ സാധിക്കും. അതിനുമുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ബോര്‍ഡിന് കൈമാറേണ്ടിവരും. ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം താരങ്ങളെയും വാങ്ങാനും വില്‍ക്കാനുമുള്ള സമയം ഉണ്ട്. ഈ വിറ്റാൽ വാങ്ങൽ നവംബർ 14ന് അവസാനിച്ചു.

എന്നാൽ ഇത്തവണ ലേലത്തിന് എത്തുമ്പോൾ ഏറ്റവും കൂടുതൽ പണം ഉള്ളത്  ഡെല്‍ഹിക്കാണ്. ലേലത്തിൽ എത്തുമ്പോൾ 8.2 കോടി രൂപയാണ് ഡെൽഹിക്കുള്ളത്. 7.15 കോടി രൂപയുമായി രാജസ്ഥാ‌ന്‍ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഈ രണ്ട് ടീമുകൾക്കാണ് ഏറ്റവും കൂടുതൽ പണമുള്ളത്. കഴിഞ്ഞ ലേലത്തിലെ ഏറ്റവും കുറവ് താരങ്ങളെ വാങ്ങിച്ചതിനാലാണ് ഇവർക്ക് കൂടുതൽ പണം കയ്യിൽ ഉള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനാണ് ഏറ്റവും കുറവ് പണമുള്ളത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(6.05 കോടി രൂപ), സണ്‍ റൈസേഴ്സ് ഹൈദരാബാദ്(5.3 കോടി രൂപ), കിംഗ്സ് ഇലവന്‍ പഞ്ചാബ്(3.7 കോടി രൂപ), ചെന്നൈ സൂപ്പര്‍ കിംഗ്സ്(3.2 കോടി രൂപ),  മുംബൈ ഇന്ത്യന്‍സ്( 3.05 കോടി രൂപ), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ(1.8 കോടി രൂപ).

Leave A Reply