ഫ്ലൈ അ​ദീ​ൽ ത്വാ​ഇ​ഫി​ൽ​ നി​ന്ന്​ സ​ർ​വി​സ് ആരംഭിച്ചു ​

ത്വാ​ഇ​ഫ്​: ​ഫ്ലൈ അ​ദീ​ൽ ത്വാ​ഇ​ഫി​ൽ​നി​ന്ന്​ സ​ർ​വി​സ്​ തു​ട​ങ്ങി. രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ ബ​ജ​റ്റ്​ എ​യ​ർ​ലൈ​നും മൂ​ന്നാ​മ​ത്തെ വി​മാ​ന ക​മ്പ​നി​യു​മാ​യ ൈഫ്ല ​അ​ദീ​ൽ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ത്വാ​ഇ​ഫി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്.

ത്വാ​ഇ​ഫ്, യാ​മ്പൂ, ഹാ​ഇ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പു​തി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തെ​ന്ന്​ ​മാ​നേ​ജ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ ​ഫ്ലൈ അ​ദീ​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ആ​ഭ്യ​ന്ത​ര പ​ട്ട​ണ​ങ്ങ​ളു​​ടെ എ​ണ്ണം 11 ആ​യി.

Leave A Reply