കിഡ് ക്യാപ്പണിഞ്ഞ് കൌതുകമുള്ള സെല്‍ഫിയുമായി ഷെയ്ൻ നിഗം

യുവ താരം ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അനുനയചർച്ചകൾ തുടരുകയാണ്. ഇതിനിടെ പുതിയ സെൽഫി പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമകളിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത താരം യാത്രയിലാണിപ്പോൾ. ഇതിനിടെ എടുത്ത ഒരു ചിത്രമാണ് ഇൻസ്റ്റ ഗ്രാം വഴിപങ്കുവെച്ചിരിക്കുന്നത്. കിഡ്സ് ക്യാപ് ധരിച്ച് നദിക്കരയിൽ നിൽക്കുന്ന ചിത്രമാണ് ഷെയ്ൻ പങ്കുവെച്ചിരിക്കുന്നത്.

വെയില്‍ എന്ന സിനിമയില്‍ ഷെയ്ൻ സഹകരിക്കുന്നില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പരാതി. ഏറ്റവും ഒടുവില്‍ ഷെയ്‍ൻ നിഗമിന്  വിലക്ക് ഏര്‍പ്പെടുത്തുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ഉപേക്ഷിച്ച സിനിമകൾക്ക് നഷ്ടപരിഹാരമായി ഏഴ് കോടി നൽകണമെന്നാണ് നിർമാതാക്കളുടെ ആവശ്യം. ഈ വിഷയത്തിൽ താരസംഘടനയായ അമ്മയ്ക്ക് ഷെയ്ൻ പരാതിയും നൽകിയിരുന്നു. ഇതിൽ പരിഹാര ചർച്ചകൾ നടന്നുവരികയാണ്.

Leave A Reply