സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: പിന്നാക്ക വിഭാഗങ്ങളുടെ ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി

ഡല്‍ഹി : സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ എംഇസ് മെഡിക്കല്‍ കോളേജ്, പി കെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡി എം വയനാട് എന്നീ സ്ഥാപനങ്ങളാണ് ഹര്‍ജികള്‍ നല്‍കിയത്. ഫീസിളവിന്റെ മാനദണ്ഡം മെറിറ്റല്ല വാര്‍ഷിക വരുമാനമായിരിക്കണമെന്നാണ് സ്ഥാപനങ്ങള്‍ വാദിച്ചത്. എന്നാല്‍ ഫീസ് ഇളവ് നല്‍ക്കേണ്ടത് മെറിറ്റിന്റെ മാനദണ്ഡത്തിലായിരിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു.

Leave A Reply