രാജസ്ഥാനിൽ ആറ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ജയ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ ആറു വയസുകാരിയായ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊന്നു. ശനിയാഴ്ച സ്കൂളിൽ പോയ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്കൂള്‍ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കെറ്റാഡി ഗ്രാമത്തിലെ വിജനമായ പ്രദേശത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Leave A Reply