ഡല്‍ഹിയിൽ ഭീകരാക്രമണം നടത്താന്‍ ജെയ് ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

ഡല്‍ഹി : പാക് ഭീകര സംഘടനയായ ജെയ് ഷെ മുഹമ്മദ് ഡല്‍ഹിയിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും, ഇതിനായി ഭീകരര്‍ ഡല്‍ഹിയില്‍ നിരീക്ഷണം നടത്തിയിരുന്നതായും എന്‍ഐഎ വ്യക്തമാക്കി.

ഭീകരാക്രമണക്കേസില്‍ കുറ്റക്കാരായ ജെയ് ഷെ മുഹമ്മദ് ഭീകരര്‍ സജത് അഹമ്മദ് ഖാന്‍, തന്‍വീര്‍ അഹമ്മദ് ഗാനി, ബിലാല്‍ അഹമ്മദ് മിര്‍, മുസാഫര്‍ അഹമ്മദ് എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രത്യേക മൊബൈല്‍ നമ്പറുകള്‍ വഴിയാണ് ഭീകരര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതെന്നും എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.പുല്‍വാമ ആക്രമണം നടക്കുന്നതിന് കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഖാരി മുഫ്തി യാസീര്‍ എന്ന ജെയ് ഷെ മുഹമ്മദ് ഭീകരന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായും കുറ്റപത്രത്തില്‍ പറയുന്നു.

Leave A Reply