കു​ടും​ബ വ​ഴ​ക്ക്; കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കാസര്‍കോട്: കാസര്‍കോട് ഇ​രി​യ​യി​ൽ  ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഇരിയ സ്വദേശി കല്യാണിയെയാണ് ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഗോപാലകൃഷ്ണന്‍റെ വെട്ടേറ്റ് മകള്‍ ശരണ്യക്ക് ഗുരുതരമായി പരിക്കേറ്റു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

കല്യാണിയെ കൊലപ്പെടുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ശരണ്യക്ക് വെട്ടേല്‍ക്കുകയായിരുന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply