ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ജംഷദ്‌പൂർ എഫ്‌സി പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ജംഷദ്‌പൂർ എഫ്‌സി ഏറ്റുമുട്ടും. ജെ‌ആർ‌ഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് മത്സരം നടക്കുക. ഇന്ന് രാത്രി 7:30ന് ആണ് മൽസരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെഹോം ഗ്രൗണ്ടിൽ ആണ് മൽസരങ്ങൾ നടക്കുന്നത്. ഈ സീസണിൽ രണ്ട് ടീമുകളും മികച്ച പ്രകടനമാണ് മ്പടത്തിയിട്ടുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ല. രണ്ട് ജയവും, മൂന്ന് സമനിലയുമാണ് അവർക്കുള്ളത്. ജംഷദ്‌പൂർ  മൂന്ന് ജയവും ഒരു തോൽവിയും, ഒരു സമനിലയുമായി പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്താണ്. നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

Leave A Reply