യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു
കൊച്ചി: എറണാകുളത്ത് യുവാവ് കുത്തേറ്റു മരിച്ചു. വെടിമറ കാഞ്ഞിരപ്പറമ്പിൽ മുബാകാണ് പറവൂരിൽ കൊല്ലപ്പെട്ടത്. റെന്റ് എ കാർ ബിസിനസിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു.
പ്രതികൾ ഒളിവിലാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.