തണുപ്പത്ത് ഉറങ്ങുന്ന കുഞ്ഞിനെ പുതപ്പ്‌ കൊണ്ട് പുതപ്പിച്ച് നായ; വീഡിയോ വൈറൽ

മനുഷ്യനെക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ക്ക് ഉണ്ട്. മൃഗങ്ങളുടെ സ്‌നേഹത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ സോഷ്യയില്‍ മീഡിയകളിൽ പ്രചരിക്കാറുമുണ്ട്. അങ്ങനെയൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് ട്വിറ്റിൽ ഈ വീഡിയോ പങ്ക്‌ വെച്ചിരിക്കുന്നത്.

ഒരു പിഞ്ചു കുഞ്ഞിനെ പരിപാലിക്കുന്ന വളര്‍ത്ത് നായുടെ ദൃശ്യങ്ങളാണത്. കിടക്കയില്‍ കിടന്നുറങ്ങുന്ന പിഞ്ചുകുഞ്ഞിനെ തണുപ്പ് മാറ്റാന്‍ പുതപ്പ്‌ കൊണ്ട് മൂടിയിട്ടില്ല. ഈ സമയം കട്ടലില്‍ കയറി നായ കുട്ടിയോടെ കാണിക്കുന്ന സ്‌നേഹമാണ് ദൃശ്യത്തില്ലുള്ളത്.

തന്റെ മുഖംകൊണ്ട് കുഞ്ഞിനെ നായ പുതപ്പിക്കുന്നതാണ് ദൃശ്യത്തില്‍. ഒരു വശത്ത് നിന്ന് തുടങ്ങി കുഞ്ഞിനെ മുഴുവനായി പുതപ്പ്‌കൊണ്ട് മൂടുകയാണ് വളര്‍ത്ത് നായ. കുഞ്ഞ് നല്ല ഉറക്കത്തിലാണ്. കുഞ്ഞിന്റെ മുഖം മാത്രം മാറ്റി ബാക്കി മുഴുവനും പുതപ്പിക്കുന്നതാണ് വീഡിയോ.

നിശ്ചയമായും ഈ നായ സ്വര്‍ഗത്തില്‍ എത്തുമെന്ന ആമുഖത്തോടെയാണ് സുശാന്ത ഈ വീഡിയോ പങ്ക്‌വെച്ചിരിക്കുന്നത്.

Leave A Reply