രണ്ടാം തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും

2020 ജൂണില്‍ രണ്ടാം തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. അടുത്തിടെ അമേരിക്കന്‍ വിപണിയില്‍ എസ്യൂവി അരങ്ങേറ്റം കുറിച്ചത്. ഗ്ലോബല്‍ മോഡലില്‍ കാണുന്നതുപോലെ ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്പെയര്‍ വീല്‍ ഇല്ലാത്ത ഡിഫന്‍ഡറിന്റെ അഞ്ച് ഡോര്‍ പതിപ്പാകും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.

രണ്ട് ഡീസല്‍, രണ്ട് പെട്രോള്‍ എഞ്ചിനുകള്‍, ഒരു ഹൈബ്രിഡ് എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്ന നാല് എഞ്ചിന്‍ ഓപ്ഷനുകളാകും ഡിഫെന്‍ഡറില്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനായ 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ‘P300’ എഞ്ചിന്‍ മാത്രമായിരിക്കും കമ്ബനി ഇന്ത്യയില്‍ അവതരിപ്പിക്കുക. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110-ന് 80 ലക്ഷം രൂപ മുതല്‍ 97 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഡിഫെന്‍ഡര്‍ ഏത് ഭൂപ്രദേശത്തും എത്തിച്ചേരാന്‍ പ്രാപ്തമാണ്. രണ്ട് അറ്റത്തും സില്‍വര്‍ സ്‌കഫ് പ്ലേറ്റുകള്‍ എന്നിവയും ഡിഫെന്‍ഡറിന്റെ പുറംമോഡിയിലെ സവിശേഷതകളാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡിഫെന്‍ഡര്‍ S, ഡിഫെന്‍ഡര്‍ SE, HSE എന്നിങ്ങനെ നാല് പതിപ്പുകളില്‍ ഡിഫെന്‍ഡര്‍ ലഭ്യമാകും. ബ്ലൈന്‍ഡ് സ്പോട്ട് വാര്‍ണിംഗ് പോലുള്ള അധിക ഡ്രൈവര്‍ എയ്ഡുകള്‍, ലെതര്‍ സീറ്റുകള്‍, മെറിഡിയന്‍ ഓഡിയോ സിസ്റ്റം, ഒരു വെര്‍ച്വല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ഫീച്ചറുകളാണ്.

Leave A Reply